കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. കോടതിയുടെ ഉത്തരവ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്ന് അദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ പരസ്യം പതിക്കുന്നതിലൂടെ പ്രതി വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. കോടതി ഉത്തരവിലൂടെ ഈ വരുമാനം നിലയ്ക്കും.
കേരളം മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ലന്നും അദേഹം വ്യക്തമാക്കി.
പൊതുനിരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും നിയമം എല്ലാവര്ക്കും ബാധകമാണെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലും പരസ്യം വേണ്ടന്നും. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം ഒരുപോലെയാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: