പാലക്കാട്: കൃഷിക്ക് ഭീഷണിയായ പന്നിക്കൂട്ടങ്ങളെ കൊന്നൊടുക്കി. ഷൊര്‍ണൂര്‍ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെയാണ് പ്രത്യേക സംഘം വെടിവെച്ച് കൊന്നത്. കാര്‍ഷിക മേഖലയ്ക്കു സമീപത്തുള്ളതും അപകടകാരികളുമായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്.
കണയം, പൊയിലൂര്‍ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും പകലും പിന്തുടര്ന്നാണ് പന്നിക്കൂട്ടത്തെ കണ്ടെത്തി കൊന്നത്. ഷൊര്‍ണൂര്‍ നഗരസഭക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
നഗരസഭയ്ക്കു കീഴില്‍ പ്രത്യേക പരിശീലനം നേടിയ പത്തംഗ സംഘത്തില്‍ എട്ട് ഷൂട്ടര്‍മാരും രണ്ട് സഹായികളുമാണുള്ളത്. കര്‍ഷകരുടെ നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു ഒത്തുചേര്‍ന്നുള്ള പ്രതിരോധം. വനം വകുപ്പിന്റെ നടപടികള്‍ക്കു ശേഷം പന്നിയുടെ ജഡം നഗരസഭയുടെ നേതൃത്വത്തില്‍ മറവ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: