ഭോപാല്‍: പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തരുതെന്ന് നടന് ആമിര്‍ഖാനോട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഈയിടെ ആമിര്‍ഖാനും കിയാര അദ്വാനിയും ചേര്‍ന്ന് നവവരനും നവവധുവുമായുള്ള പരസ്യമാണ് വിവാദത്തിലായത്.
വിവാഹത്തിന് ശേഷം മടങ്ങിവരുന്ന വരനും വധുവും വിടപറയും നേരം കരയില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു. പിന്നീട് ഇരുവരും വധുവിന്റെ വീട്ടില്‍ എത്തുന്നു.
പക്ഷെ ഇവിടെ വരനാണ് വീട്ടില്‍ വലതുകാല്‍ വെച്ച് കയറുന്നത്. ഇത് തെറ്റാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പറയുന്നു. സാധാരണ വധുവാണ് വലതുകാല്‍ വെച്ച് കയറുക പതിവ്. ഇന്ത്യയുടെ പാരമ്പര്യത്തിനും ആചാരത്തിനും എതിരാണ് ഈ പര്സയമെനനും നരോത്തം മിശ്ര വിമര്‍ശിക്കുന്നു.
ഒരു ബാങ്കിന്റെ പരസ്യമായിരുന്നു ഇത്. ഇതില്‍ സാധാരണ വരന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം നവദമ്പതികള്‍ വധുവിന്റെ വീട്ടിലേക്ക് പോകുന്നത്. നേരത്തെ കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രിയും ഈ പരസ്യത്തിനെതിരെ പ്രതികരിച്ചിരുന്നു. ബാങ്കുകള്‍ എപ്പോള്‍ മുതലാണ് ഹിന്ദു ആചാരങ്ങള്‍ മാറ്റുന്നതിന് എപ്പോള്‍ മുതലാണ് ബാങ്കുകള്‍ മുന്കയ്യെടുക്കാന് തുടങ്ങിയതെന്ന് അറിയില്ലെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: