മുംബൈ: കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനെയും സവര്‍ക്കറിനെയും തള്ളിപ്പറഞ്ഞ രാഹുലിനെതിരെ മഹാരാഷ്ട്രയില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധം. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നും സഹായധനം കൈപ്പറ്റിയെന്നുമുള്ള ആരോപണമാണ് മഹാരാഷ്ട്രയിലെ ബിജെപിയെ പ്രകോപിപ്പിച്ചത്.
രാഹുല്‍ഗാന്ധിയ്ക്ക് ഇന്ത്യയുടെയോ കോണ്‍ഗ്രസിന്റെയോ ചരിത്രമറിയില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അവര്‍ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി മഹാരാഷ്ട്രയില്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളില്‍ കറുപ്പടിച്ചു. പോസ്റ്ററുകള്‍ക്ക് നേരെ ഷൂസ് വലിച്ചെറിയുകയും ചെയ്തു.
ആര്‍എസ്എസ് ബ്രിട്ടനെ സഹായിക്കുകയും സവര്‍ക്കര്‍ അവരില്‍ നിന്നും സഹായധനം വാങ്ങുകയും ചെയ്തു. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യസമരത്തിന് പോരാടിയത്.- രാഹുല്‍ പറഞ്ഞു.
ഇതിനെതിരെ ‘ചെരിപ്പ് കൊണ്ടടിക്കുന്ന പ്രക്ഷോഭം’ എന്ന പേരിലാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രാം കാദത്തിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ പ്രതിഷേധം നടത്തിയത്. രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുകയാണെന്നും രാം കാദം പറഞ്ഞു. അപകീര്‍ത്തികരമായ ഈ പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം. താക്കീത് നല്‍കിയിട്ടും രാഹുല്‍ഗാന്ധി ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും രാം കാദം ആരോപിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നതിനെയും ബിജെപി ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: