കരുനാഗപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഉള്‍പ്പെടെ ഉള്ള തീവ്രവാദസംഘങ്ങള്‍ക്ക് സാമ്പത്തികം എത്തിച്ചു നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ കരുനാഗപ്പള്ളിയില്‍ ഹവാല ഉള്‍പ്പെടെ അനധികൃത പണമിടപാടു സംഘങ്ങള്‍ വ്യാപകമാണെന്ന കണ്ടെത്തുകളാണ് അന്വേഷണ സംഘങ്ങള്ക്കുളളത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കോടികള്‍ മുടക്കിയുള്ള റിയല്‍ എസ്റ്റേറ്റേറ്റ് ബിസിനസുകള്‍, വ്യാപാര സ്ഥാപനങ്ങളുടെ കുതിച്ചു കയറ്റം, വിദേശ കറന്‍സികളുടെ അനധികൃത ഇടപാടുകള്‍ എന്നിവയുടെ വിവരങ്ങളാണ് അന്വേഷണ സംഘങ്ങള്‍ ശേഖരിച്ചു വരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് അടുത്ത കാലത്തായി കരുനാഗപ്പള്ളിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും ശേഖരിക്കുന്നുണ്ട്. കേരളത്തിലെ സ്വര്ണകള്ളക്കടത്തുകളുടെ പ്രധാന ഇടപാടു കേന്ദ്രങ്ങളില്‍ ഒന്നാണ് കരുനാഗപ്പള്ളി എന്ന വിവരവും അന്വേഷണ സംഘങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്തതിലൂടെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെ അന്വേഷ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖല ഓഫീസില്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: