കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പുരസ്കാരം പ്രശസ്ത എഴുത്തുകാരി ഡോ. സുവര്‍ണ നാലപ്പാടിന് നല്‍കും. കല, സാഹിത്യം, ചരിത്രം, തത്വചിന്ത, ദര്‍ശനം എന്നീ മേഖലകള്‍ക്ക് നല്കിയ അതുല്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നത്.
ഉപനിഷത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയടങ്ങുന്ന പ്രസ്ഥാന ത്രയത്തിന് ഭാഷ്യമെഴുതിയ ഒരേയൊരു മലയാള വനിതയായ ഡോ. സുവര്‍ണ നാലപ്പാടിന്റെ രചനകള്‍ സംസ്കാരത്തിന്റെ ഈടുവയ്പുകളാണെന്ന് പി. നാരായണക്കുറുപ്പ്, ആഷാമേനോന്, മുരളി പാറപ്പുറം എന്നിവരടങ്ങുന്ന പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി.
ഈ മാസം 20 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും. പ്രൊഫ.എം. തോമസ് മാത്യു തുറവൂര്‍ വിശ്വംഭരന് അനുസ്മരണ പ്രഭാഷണം നടത്തും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: