കൂറ്റനാട്: കേരളത്തെ ആശങ്കപ്പെടുത്തുന്ന മുസ്ലിം തീവ്രവാദ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ മുസ്ലിം സമൂഹം തന്നെ മുന്നോട്ട് വരണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. എന്‍. ഈശ്വരന് അഭിപ്രായപ്പെട്ടു. തൃത്താല ഖണ്ഡ് ചാലിശ്ശേരി വിജയദശമി മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്-രാഷ്ട്ര വിരുദ്ധ വിദ്വേഷ പ്രചരണങ്ങളാണ് മതവിശ്വാസികളെ തീവ്രവാദികളാക്കി മാറ്റുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ അതിര് കടന്നപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിച്ചത്. നിരോധനത്താല്‍ ശാശ്വത പരിഹാരമാകുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട്.
അതേസമയം മുസ്ലിം സമൂഹത്തിനുള്ളിലും മതസൗഹാര്‍ദത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം എത്തിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ ഭാരതീയ സാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. എന്നാലിത് സംഘത്തിന് ചെയ്യാന്‍ കഴിയില്ല. മുസ്ലിം സമൂഹം തന്നെ മുന്നോട്ടുവരണമെന്നും കാലത്തിനനുസരിച്ച മാറ്റം അവരിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട: വില്ലേജ് ഓഫീസര്‍ വി.പി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഒറ്റപ്പാലം ജില്ലാ സഹ സംഘചാലക് എന്‍.പി. പ്രകാശന്, തൃത്താല ഖണ്ഡ് സംഘചാലക് എ.എം. രാമന് സംസാരിച്ചു. കുന്നത്തേരി അന്തിമഹാകാളന്‍ കാവ് പരിസരത്ത് നിന്ന് ആരംഭിച്ച പഥസഞ്ചലനം ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രമൈതാനത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: