തൃശൂര്‍: ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് നാല് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ കൂടി അറസ്റ്റിലായി. കയ്പമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞവരും ഗുരുവായൂരില്‍ ഇറച്ചിക്കട ആക്രമിച്ചവരുമാണ് പിടിയിലായത്. കയ്പമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കയ്പമംഗലം കൂരിക്കുഴി സ്വദേശി കുയിലിങ്ങല് ഷെഫീര്‍ (30), പനമ്പിക്കുന്ന് സ്വദേശി മുറിത്തറ ഷിനാജ് (40) എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ചെന്ത്രാപ്പിന്നി അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞത്. കയ്പമംഗലം എസ്ഐ സുബീഷ് മോനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗുരുവായൂരില്‍ ഇറച്ചിക്കടയ്ക്ക് നേരെ കല്ലെറിഞ്ഞ നാലകത്ത് പണിക്ക വീട്ടില്‍ ബഷീറിന്റെ മകന് ദിലീപ് (42), ചാവക്കാട് തിരുവത്ര പണിക്കവീട്ടില്‍ ഇസ്മയിലിന്റെ മകന് ഹംസ എന്ന പാച്ചു (19) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: