ചെന്നൈ:തമിഴ്നാട്ടില്‍ ഗാന്ധി ജയന്തി ദിനലത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടും വിലക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തന്നെ പുതുച്ചേരിയില്‍ ആര്‍എസ്എസ് മെഗാറാലി നടത്തിയത് ഡിഎംകെയ്ക്ക് വെല്ലുവിളിയായി. കേന്ദ്ര ഭരണപ്രദേശമെങ്കിലും പുതുച്ചേരിയും മദ്രാസ് ഹൈക്കോടതിയുടെ നിയമാധികാരപരിധിക്കുള്ളിലുള്ള പ്രദേശമാണ്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമാണെങ്കിലും ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമായിരുന്നു പുതുച്ചേരി. ഇവിടെയും ഗാന്ധി ജയന്തി ദിനത്തിലെ ആര്‍എസ്എസ് റാലി ഒഴിവാക്കാന്‍ ഡിഎംകെ ആഗ്രഹിച്ചിരുന്നു. അതിനായി ചില ശ്രമങ്ങളും നടത്തിയിരുന്നു. തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനാല്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന കാരണം പറഞ്ഞാണ് സ്റ്റാലിന് ആര്‍എസ്എസ് മാര്‍ച്ച് നിരോധിച്ചത്. പക്ഷെ പുതുച്ചേരി ഇപ്പോള്‍ ബിജെപി കൂടി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം ഭരിയ്ക്കുന്ന കേന്ദ്രഭരണപ്രദേശമായതിനാല്‍ ഗാന്ധി ജയന്തി ദിനത്തിലെ റാലി തടയാന്‍ കഴിഞ്ഞില്ലെങ്കിലും ഈ റാലിയ്ക്കെതിരെ ഡിഎംകെ ക്യാമ്പുകളില്‍ കടുത്ത അമര്‍ഷമുണ്ട്.
ഇതിനിടെ തമിഴ് ചോള രാജാവ് രാജ രാജ ചോളനെ ഹിന്ദു രാജാവ് എന്ന രീതിയില്‍ ബിജെപിയിലെ ചിലര്‍ വിശേഷിപ്പിച്ചത് ഡിഎംകെ നേതാക്കളെ വിറളിപിടിപ്പിച്ചിരുന്നു. അതോടെ നിരവധി പേര് ഈ ഹാഷ്ടാഗില് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതോടെ തമില്‍സ് ആര് നോട്ട് ഹിന്ദൂസ് (#TamilsAreNotHindus) എന്ന ഹാഷ് ടാഗ് ട്രെന്‍ഡായി. തമിഴ്നാട്ടിലുള്ളവര്‍ ശൈവന്മാരും വൈഷ്ണവന്മാരും ആണെന്നും അവര്‍ ഹിന്ദുക്കളല്ലെന്നുമാണ് ഡിഎംകെ അവകാശപ്പെടുന്നത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തമിഴ്നാട്ടില്‍ ആര്‍എസ്എസിനെതെ നടന്ന ഒരു പ്രകടനത്തിലെ പോസ്റ്റര്‍ ചര്‍ച്ചാവിഷയമാവുകയാണ്. അതില്‍ തമിഴന്മാര് ഹിന്ദക്കുളല്ലെന്ന വാചകമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
മതപരിവര്‍ത്തന മിഷണറിമാരും ജിഹാദികളും ചേര്‍ന്ന് തമിഴ്നാട്ടിലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ പോസ്റ്ററെന്ന് പലരും അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ 2000 വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ഭരിച്ചിരുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്ഷേത്രമുണ്ടായിരുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഹിന്ദു അനുകൂലിയായ ഡോ.സുജിന്‍ ഈശ്വര്‍ ട്വീറ്റില്‍ പറയുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫോട്ടോകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എഴുത്തുകാരനും എഞ്ചിനീയറുമായി അജയ് മിശ്ര കുറിയ്ക്കുന്നതിങ്ങിനെ:”തമിഴ്നാട്ടുകാര്‍ മികവാര്‍ന്ന, ഏറ്റവും ബുദ്ധിശാലികളായ ഹിന്ദുക്കളാണ്.”
മികച്ച എഴുത്തുകാരനായ ഹിന്ദോള് സെന്‍ഗുപ്ത ട്വിറ്ററില്‍ കുറിക്കുന്നത് ഇങ്ങിനെയാണ്. : “തമിഴന്മാരും ചോളന്മാരും ഹിന്ദുക്കളല്ലെന്ന് ചില അറിവില്ലാത്തവര്‍ പറയുന്നു. അവരാണ് തഞ്ചാവൂരിലെ മികച്ച ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ വിഡ്ഡിത്തം പറയുകയാണ്. “
തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റാനുള്ള ദ്രാവിഡ ശ്രമങ്ങളും ഈ കാമ്പയിന് പിന്നിലുണ്ട്. ഈയിടെ ഡിഎംകെ എംപി രാജയും തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റുന്നതിനെക്കുറിച്ച് വിവാദപ്രസംഗം നടത്തിയിരുന്നു. എന്തായാലും ബിജെപി തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കുന്നതിനെതിരെ ഡിഎംകെ-മതപരിവര്‍ത്തനക്രിസ്ത്യന്‍ വിഭാഗം- ജിഹാദി സംയുക്തനീക്കവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: