തിരുവനന്തപുരം: കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥാനായിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി സര്‍വ്വീസ് ചട്ടം ലംഘിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനായിരുന്ന ഒ.എം.എ. സലാമിന് രണ്ട് പാസ്പോര്ട്ടുകള് ഉണ്ടായിരുന്നതായി കണ്ടെത്തല്‍.
ഇതില്‍ പുറത്തുകാണിക്കാത്ത ഇ9354435 നമ്പറിലുള്ള രണ്ടാമത്തെ പാസ്പോര്‍ട്ട് വിജിലന്‍സ് ഓഫീസിന് മുന്പില് ഹാജരാക്കിയിട്ടില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിദേശ യാത്ര നടത്തണമെങ്കില്‍ സര്‍ക്കാര്‍ വകുപ്പിന്റെ അനുമതി വാങ്ങണം. ഇത് വാങ്ങാതെ പല തവണ സലാം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കെഎസ്ഇബി പറയുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സലാം സഹകരിച്ചിട്ടില്ലെന്ന പരാതിയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: