മസ്ക്കറ്റ്: ഒമാനിലെ ഇന്ത്യന്‍ തൊഴിലാളികളെ ക്യാംപില്‍ എത്തി സന്ദര്‍ശിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ദ്വിദിനസന്ദര്ശന ഭാഗമായി ഒമാനിലെത്തിയ മന്ത്രി അല്‍ നബ സര്‍വീസസിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തോടാണ് സംവദിച്ചത്.
ഉത്സവ സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത് അടക്കം തൊഴിലാളികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ – ഒമാന്‍ ബന്ധം സുദൃഢമായി തുടരുന്നതിന് തൊഴിലാളി സമൂഹം നല്കുന്ന സംഭാവനകള്‍ വലുതാണ്. പ്രവാസി ക്ഷേമത്തിനും സന്തോഷത്തിനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിനായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. മലയാളി തൊഴിലാളികളും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ധാരണയില്‍ എത്തിയതായി കേന്ദ്രമന്ത്രി പ്രതികരിച്ചു. ആശയ വിനിമയ രംഗത്ത് ഉണര്‍വേകും പുതിയ ധാരണയെന്നും മന്ത്രി പ്രതികരിച്ചു. ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ര് ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്ബുസൈദിയുമായും മറ്റ് ഉയര്‍ന്ന വ്യക്തിത്വങ്ങളുമായും പരസ്പരതാല്‍പ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കേന്ദ്രസഹമന്ത്രി ചര്‍ച്ചനടത്തും.
ഇന്ത്യ – ഒമാന്‍ ഉഭയകക്ഷിബന്ധം സമഗ്രമായി അവലോകനം ചെയ്യുന്നതിനും കൂടുതല്‍ ശക്തമാക്കുന്നതിനുമാണ്വി ദേശകാര്യസഹമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: