കോഴിക്കോട്: മുഖ്യമന്ത്രി ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രസംഗിക്കുമ്പോള്‍ ഇറാനില്‍ മഹ്സ അമീനിയെ സദാചാരപ്പൊലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ പ്രകടനങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹം മാതൃഭൂമി വെബില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ വിമര്‍ശനം നടത്തിയത്.
ശരിയാം വണ്ണം ഹിജാബ് (ശിരോവസ്ത്രം) ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മരിച്ച യുവതിയാണ് മഹ്സ അമീനി. സെപ്തംബര്‍ 13നായിരുന്നു മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്.
ഇറാനില്‍ നമ്മുടെ ചില സാംസ്കാരികപ്രഭക്കളെപ്പോലെ മുഖ്യമന്ത്രിയും മഹ്സയുടെ നിലവിളി കേട്ടില്ല. മതപരമായി നിര്‍ബന്ധമില്ലാത്ത ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശത്തിന്റെ പേരിലാണ് കുര്‍ദ് യുവതി രക്തസാക്ഷിയായത്. – ഹമീദ് ചേന്നമംഗലൂര്‍ ലേഖനത്തില്‍ പറയുന്നു.
ഇസ്ലാമിക മതരാഷ്ട്രമായ ഇറാനില്‍ ഇപ്പോള്‍ സ്ത്രീകള്‍ ഉയര്‍ത്തുന്നത് ഷിന്, ഷിയാന്‍, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യമാണ്. ഇവിടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത് ഹിജാബില്‍ നിന്നുള്ള ആസാദി (സ്വാതന്ത്ര്യം) ആണ്. തെരുവുകളില്‍ ഷിന്,ഷിയാന്‍, ആസാദി മുദ്രാവാക്യം മുഴക്കി അവര്‍ ഹിജാബുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്യുന്നു. പുരാഷാധിപത്യ പൗരോഹിത്യം എത്രയൊക്കെ വരിഞ്ഞുകെട്ടാന്‍ ശ്രമിച്ചിട്ടും സ്ത്രീകളുടെ ആസാദി ശബ്ദങ്ങള്‍ ടെഹ്റാനിലെ തെരുവുകളില്‍ ഉയരുകയാണ്. – ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു.
കേരളത്തിലെ പുരോഗമനചിന്തകളുടെയും മനുഷ്യാവകശാത്തിന്റെ അപ്പോസ്തലരൊന്നും ഇറാനിലെ സ്ത്രീകളുടെ കലാപത്തെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ശരിയാം വണ്ണം ഹിജാബ് (ശിരോവസ്ത്രം) ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയില്‍ മഹ്സ അമീനി കൊല്ലപ്പെടുകയും ചെയ്തു. കുടുംബാഗങ്ങളോടൊപ്പം ടെഹ്റാനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സെപ്തംബര്‍ 13ന് മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്. തട്ടമിടാത്തതിന് അവളെ പൊലീസ് മര്‍ദ്ദിച്ചതായും പറയുന്നു. – ഹമീദ് ചേന്നമംഗലൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
1979ല്‍ ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ അവിടെ ഇസ്ലാമിക വിപ്ലവം നടന്നപ്പോഴാണ് കാലഹരണപ്പെട്ട മതനിയമങ്ങളും ആചാരങ്ങളും ശക്തമായി ഇറാനില്‍ തിരിച്ചുവന്നത്. പൗരോഹിത്യ വാഴ്ചയിലേക്ക് ഇറാന് മടങ്ങിപ്പോയി. മഹ്സ അമീനി എന്ന കുര്‍ദ് യുവതിയുടെ രക്തസാക്ഷിത്വം കണ്ടില്ലെന്ന് ഭാവിക്കുകയാണ് രാഷ്ട്രീയത്തമ്പുരാക്കന്മാരും സാംസ്കാരിക ജന്മിമാരും. – ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: