പുതുച്ചേരി: കേന്ദ്രഭരണപ്രദേശമെങ്കിലും തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായ പുതുച്ചേരിയില്‍ ഗാന്ധി ജയന്തി ദിനമായി ഒക്ടോബര്‍ രണ്ടിന് മെഗാ റാലി നടത്തി ആര്‍എസ്എസ്. മുഖ്യമന്ത്രി സ്റ്റാലിന് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് അനുവദിക്കില്ലെന്ന് പറഞ്ഞതിനെ വെല്ലുവിളിച്ചായിരുന്നു പുതുച്ചേരിയിലെ മെഗാ റാലി.
പുതുച്ചേരി ബാലാജി തിയറ്ററിന് മുന്നില്‍ നിന്നായിരുന്നു റാലി ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനാല്‍ ആക്രമണമുണ്ടായേക്കുമെന്ന കാരണം പറഞ്ഞാണ് സ്റ്റാലിന് സര്‍ക്കാര്‍ ആര്‍എസ്എസ് റാലി ഗാന്ധി ജയന്തി ദിനത്തില്‍ തടഞ്ഞത്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ചാണ് പുതുച്ചേരിയില്‍ റാലി നടത്തിയത്.
നേരത്തെ നവമ്പര്‍ ആറിന് തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിനെ അനുവദിക്കണമെന്ന് സ്റ്റാലിന് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: