കൊച്ചി: കേരളത്തിലെ തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. സ്വന്തം കാര്യം മാത്രം നോക്കുന്നവനല്ല തൊഴിലാളി. സമൂഹത്തിലെ നാനാവിഭാഗം ആളുകളുടെയും കാര്യങ്ങള്‍ നോക്കുന്നവരാണ് തൊഴിലാളികളെന്ന് അദേഹം ആലപ്പുഴ സിഐടിയു സമ്മേള ഉദ്ഘാടനത്തില്‍ പറഞ്ഞു.
ഇന്ന് രാജ്യത്ത് കാണുന്ന സകല വളര്‍ച്ചയും നിര്‍മിതിയും തൊഴിലാളിയുടെ അധ്വാനത്തിന്റെ ഫലമാണ്. മണ്ണിനടിയില്‍ കിടന്ന സമ്പത്ത് രാജ്യസമ്പത്താക്കി മാറ്റിയത് തൊഴിലാളകളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിനായി ജീവത്യാഗം ചെയ്തത് തൊഴിലാളികളാണ്. മറ്റാരാണ് സ്വാതന്ത്ര്യത്തിനായി ജീവന് ത്യജിക്കുന്നത്. അവരെയാണ് നാടിന്റെ ശത്രുവെന്ന് അധിക്ഷേപിക്കുന്നത്. മാധ്യമങ്ങളും തൊഴിലാളികളെ ശത്രുക്കളാക്കി വികൃതമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മോദി സര്‍ക്കാരിന് കീഴില്‍ മുതലാളിമാരുടെ സമ്പത്ത് കൂടി. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ട സമ്പത്ത് പത്ത് ശതകോടീശ്വരരുടെ കൈയിലേക്കെത്തുന്നു. അതിന് അനുകൂലമായ രീതിയില്‍ ഭരണകൂടം നയം രൂപീകരിക്കുന്നു. പോരാട്ടം ശക്തമാക്കി നയം തിരുത്തി സമ്പത്ത് തിരിച്ചു പിടിച്ചാലേ സമൂഹത്തിന് നന്മയുണ്ടാകു. സിഐടിയുവിന്റെ ലക്ഷ്യം അതാണെന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: