തിരുവനന്തപുരം: കേരള ഡോഗ് സ്ക്വാഡിലെ കരുത്തയായ ചീരു വിടവാങ്ങി. കാര്യവട്ടം സ്റ്റേഡിയത്തില്‍ അടക്കം സുരക്ഷാ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് ചീരുവായിരുന്നു. അപ്രതീക്ഷിത ഹൃദയഘാതമാണ് മരണകാരണം. ശ്വാനസേനയിലെ കരുത്തനായിരുന്നു ചീരു. ആറു വയസ് മാത്രമായിരുന്നു പ്രായം.
മുഖ്യമന്ത്രിക്കു സല്യൂട്ട് നല്കിയ പൊലീസ് നായ്ക്കളില്‍ ഉള്‍പ്പെടുന്നവയായിരുന്നു ചീരു. വന്‍ തുക ചെലവാക്കിയാണ് ചീരു ഉള്‍പ്പെടെയുള്ള നായ്ക്കളെ വാങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് തിരുവനന്തപുരത്തെ ശ്വാനസേനയുടെ ആസ്ഥാനത്ത് നായയെ സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: