കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ കൊല്ലത്ത് എന്‍ഐഎ കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖല ആസ്ഥാനമായ കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റ് ഓഫീസില്‍നിന്നാണ് സത്താറിനെകസ്റ്റഡിയിലെടുത്തത്. നേരത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ അബ്ദുള്‍ സത്താര്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കരുനാഗപ്പള്ളിയില്‍ തിരികെ എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകമാണ് അബ്ദുള്‍ സത്താറിനെ എന്‍ഐഎ നേത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരോധന ഉത്തരവിറങ്ങിയതിന് പിന്നാലെ കാരുണ്യ ട്രസ്റ്റ് പോലീസ് സീല്‍ ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒളിവിലായിരുന്ന അബ്ദുള്‍ സത്താര്‍ ഇവിടേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: