ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധപ്രതിഷേധത്തിനിടെ 50 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് ഇറാനിലെ 80 നഗരങ്ങളില്‍ പ്രതിഷേധം കത്തിപടര്‍ന്നു. പ്രതിഷേധത്തിനിടെ സുരക്ഷാസേന വെടിയുതിര്‍ത്തിരുന്നു ഇതേ തുടര്‍ന്നാണ് മരണനിരക്ക് കൂടിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടര്‍ന്ന് മതമൗലികവാദികള്‍ കൊലപ്പെടുത്തിയ 22 കാരിയായ അഹ്സ അമിനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാന് ഇറാനില്‍ പ്രതിഷേധം തുടര്‍ന്നത്. വടക്കന്‍ ഗിലാന്‍ പ്രവിശ്യയിലെ റെസ്വന്‍ഷന്‍ നഗരത്തില്‍ സുരക്ഷാസേന കഴിഞ്ഞ ദിവസം രാത്രി നടത്തിയ വെടിവെയ്പ്പില്‍ ആറ് പേര് കൊല്ലപ്പെട്ടിരുന്നു.പിന്നാലെ നിരവധി ഏറ്റുമുട്ടലുകള്‍ നടക്കുകയും മരണസംഖ്യ കുത്തനെ ഉയരുകയുമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇത്രയധികം പേര് മരിച്ചതോടെ ഇതിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തി.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ അനാവശ്യബലപ്രയോഗം നടത്തരുതെന്നും അനുചിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഇറാനിയന്‍ സുരക്ഷാസേന വിട്ടു നില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള അനാവശ്യബലപ്രയോഗങ്ങള്‍ ഡസന്‍ കണക്കിന് മരണങ്ങള്‍ക്ക് കാരണമാകുന്നതില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
മുഖം ശരിയായി മറച്ചില്ലെന്ന പേരില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദത്തിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. പിന്നീട് അഹ്സ മരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വനിതകള്‍ ഹിജാബ് വിരുദ്ധപോരാട്ടങ്ങള്‍ക്ക് തുടങ്ങിയത്. പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്ക് എതിരായ അക്രമണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേദം ശക്തമായതോടെ ഇറാനില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: