കൊച്ചി : കോണ്‍ഗ്രസ് നേതാവ് ഭാരത് ജോഡോ യാത്ര റോഡുകളില്‍ വന്‍ ഗതാഗത കുരുക്കുണ്ടാക്കുന്നതിനെതിരെ നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഭാരത് ജോഡോ യാത്ര റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭാരത് ജോഡോ യാത്ര ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവന്‍ ജോഡോ യാത്രക്കാര്‍ക്കായി നല്‍കുന്നുവെന്നും ആരോപിച്ചാണ് ഹര്‍ജി. ഭാരത് ജോഡോ യാത്ര ദേശീയപാതയില്‍ ഒരുഭാഗത്ത് കൂടി മാത്രമാക്കണം. മറുവശം ഗതാഗതത്തിനായി തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായ കെ.വിജയന് ഹര്‍ജി നല്‍കിയിട്ടുള്ളത്.
യാത്രയുടെ പോലീസ് സുരക്ഷ ഒരുക്കാന്‍ ആവശ്യമുള്ള ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണം. ഗതാഗത സ്തംഭനം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് എന്നിവര്‍ അടക്കമുള്ളവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: