തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്ഭവനില്‍ നടന്ന ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമായ സംഭവമാണ്. വിയോജിപ്പ് ഉണ്ടെങ്കില്‍ അതറിയിക്കാം. അതിന് പകരം ഗവര്‍ണര്‍ പരസ്യനിലപാടെടുത്തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഗവര്‍ണറാണ് സംസ്ഥാനത്തിന്റ ഭരണഘടനാ തലവന്‍. മന്ത്രിസഭയുടെ സഹായത്തിലും ഉപദേശത്തിലും വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന നിയമത്തിന്റെ ഉത്തരവാദിത്ത്വം സര്‍ക്കാരിന്റേതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരു അവകാശവും ഇല്ല എന്നും മുഖ്യമന്ത്രി അവകാശവാദം ഉന്നയിക്കുന്നു. സജീവ രാഷട്രീയത്തില്‍ പ്രവര്‍ത്തിക്കാത്ത, ഭരണപാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാകണം ഗവര്‍ണര്‍. കേന്ദ്രത്തിന്റെ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തെങ്കിലും ആനുകൂല്യം നേടാന്‍ ആരുടെയും പിന്നാലെ പോകുന്നയാളല്ല താന്‍. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമ…
സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമനം നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരുമായുള്ള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നത് കൊണ്ടാണ് സംസാരിക്കേണ്ടി വരുന്നത് എന്ന മുന്നറിയിപ്പ് നല്‍കിയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയപ്പോള്‍ ആര്‍എസ്എസിന് സ്നേഹവും പ്രശംസയും വാരിക്കോരി നല്‍കിയെന്ന് പിണറായി വിജയന് പറഞ്ഞു.
സംഘടനകളില്‍ നിന്ന് അകലം പാലിക്കേണ്ട ഭരണഘടന പദവിയാണ് ഗവര്‍ണറുടേത്. ഇതേ പദവിയിലിരുന്ന് ആര്‍എസ്എസ് പിന്തുണയുള്ള ആളാണെന്ന് ഗവര്‍ണര്‍ ഊറ്റം കൊള്ളുകയാണ്. ഇത് ശരിയാണോ എന്ന് ആരിഫ് മുഹമ്മദ് ഖാന് തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: