ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഇന്ത്യ എന്ന കാഴ്ചപ്പാട് സ്വച്ഛ് ഭാരത് മിഷന്അര്ബന് (എസ്ബിഎം) ആരംഭിച്ചതോടെ ജന മുന്നേറ്റമായി മാറിയെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു. സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ച് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദേഹം. ഈ ദൗത്യത്തിന് കീഴില്‍ മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്ത് ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത് മാലിന്യ രഹിത നഗരങ്ങളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സഹായിക്കുക മാത്രമല്ല, വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലെ വിജയികളെ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ അനുമോദിച്ചു. സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന് കീഴില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 30 സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച 10 എണ്ണത്തിന് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ സംരംഭമായ ഫ്രഞ്ച് ടെക്കില്‍ നിന്ന് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. ശേഷിക്കുന്ന 20 സ്റ്റാര്‍ട്ടപ്പുകളില്‍ ഓരോന്നിനും കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വച്ഛ് ഭാരത് മിഷന്അര്ബന്റെ പരിധിയില്‍, 2022 ജനുവരി മുതല്‍, എഎഫ്ഡി, ഡിപിഐഐടി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ച് ആരംഭിച്ചത്. രാജ്യത്തെ മാലിന്യ സംസ്കരണ മേഖലയുടെ സംരംഭകത്വ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വ്യവസായ സംരംഭങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. എന്‍ജിഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുള്‍പ്പെടെ ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പങ്കാളികളില്‍ നിന്നും എന്‍ട്രികളും പരിഹാരമാര്‍ഗ്ഗങ്ങളും ക്ഷണിച്ചുകൊണ്ട് 2021 ഡിസംബറില്‍ അവതരിപ്പിച്ച സ്വച്ഛ് ടെക്നോളജി ചലഞ്ചിലൂടെ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം അടിസ്ഥാന തലത്തില്‍ ഒരു മത്സരം നടത്തി. ടെക്നോളജി ചലഞ്ചില്‍ വിജയികളായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2022 ജനുവരിയില്‍ തുടര്‍ന്നുള്ള സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ചില്‍ പങ്കെടുക്കാന്‍ അനുമതിയും ലഭിച്ചു.
ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ എച്ച്.ഇ. ഇമ്മാനുവല്‍ ലെനേന്, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ശുചിത്വ, മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: