തിരുവനന്തപുരം: മാനവരാശി മുഴുവന്‍ സുഖത്തോടും സന്തോഷത്തോടും ജീവിക്കാനാണ് കേരള ആരോഗ്യ സര്‍വകലാശാല ആഗ്രഹിക്കുന്നതെന്നും ഇതിലേക്ക് ജനങ്ങളെ നയിക്കാന്‍ യുവ ഡോക്ടര്‍മാര്‍ക്ക് കഴിയട്ടെ എന്നും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. ശ്രീ ഉത്രാടം തിരുനാള്‍ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 10-ാമത് ബിരുദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കൊവിഡ് മഹാമാരിയെ അവഗണിച്ച് ആതുരശുശ്രൂഷാ രംഗത്ത് പുതിയ കാല്‍വയ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ന് നടന്ന ബിരുദദാനചടങ്ങില്‍ പങ്കെടുക്കുന്ന 87 പേരും കൊവിഡ് മഹമാരി സമയത്ത് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു. രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായപ്പോള്‍ ഗവര്‍ണറോട് പ്രത്യേക അനുമതി വാങ്ങി ആരോഗ്യ സവകലാശാല അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളും പ്രാക്ടിക്കലും നടത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളായ നിങ്ങള്‍ രോഗത്തോടും പരീക്ഷയോടും ഒരുപോലെ പോരാടി. സിലബസിലില്ലാത്ത മഹാമാരിയോട് യുദ്ധം ചെയ്തു. രണ്ടിലും അവര്‍ വിജയിച്ചു. യഥാര്‍ത്ഥ ഹീറോകളാണിവര്‍. ഈ നേട്ടത്തിന് കോളേജ് പ്രിന്‍സിപ്പല്‍, യൂണിവേഴ്സിറ്റി, മാനേജ്മെന്റ് , ഫാക്കല്‍ട്ടി എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. രാജ്യത്തിന്റെ പ്രതീക്ഷ യുവ ഡോക്ടമാരിലാണെന്നും അത് നിറവേറ്റാന്‍ ഓരോ ബിരുദധാരികളും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്ററില്‍ നടന്ന തിങ്കളാഴ്ച രാവിലെ കോളേജിന്റെ പത്താമത് ഗ്രാജുവേഷന് ചടങ്ങില്‍ 87 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എസ് ഡബ്ല്യു സി അംഗം ഡോ. ജോണ്‍ സി. പണിക്കര്‍ വിശിഷ്ടാതിഥിയായിരുന്നു. വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സര്വേശ്വരന് നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഡോ. ജോണ്‍ സി. പണിക്കര്‍ പറഞ്ഞു.
ശ്രീ ഉത്രാടം തിരുനാള്‍ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്. വിജയാനന്ദ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗ. സലില്‍കുമാര്‍, കോളേജ് സ്ഥാപക ചാന്സലരും മുഖ്യ രക്ഷാധികാരിയായ ഡോ. എ.സി. ഷണ്മുഖം, രക്ഷാധികാരിയും ടഡഠഅങട പ്രസിഡന്റുമായ എ.സി.എസ് അരുണ്‍കുമാര്‍, സെക്രട്ടറി രവികുമാര്‍, ജയപാലന്, ഡോ. നവീന്‍, മെഡിക്കല്‍ സൂപ്രണ്ട് രാജപ്രദീപ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: