തിരുവനന്തപുരം : ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ TJ 750605 നമ്പറിന്. ശ്രീവരാഹം സ്വദേശിയായ അനൂപാണ് ഒന്നാം സമ്മാനം നേടിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് അനൂപ് ടിക്കറ്റെടുത്തത്. ഓട്ടോ ഡ്രൈവറാണ് അനൂപ്.
ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. ഭഗവതി ലോട്ടറിയുടെ സബ് ഏജന്‍സിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് വാങ്ങിയത്. ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് ടിക്കറ്റ് ഭാഗ്യശാലി വാങ്ങിയത്.
രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ കോട്ടയത്ത് വിറ്റ TG 270912 എന്ന ടിക്കറ്റിനാണ്. കോട്ടയം മീനാക്ഷി ലോട്ടറി ഏജന്‍സി വഴി പാലായിലെ ഏജന്റായ പാപ്പന് എന്നയാളാണ് ഈ ടിക്കറ്റ് വിറ്റത്.
മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്കാണ്. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഓണം ബമ്പറിന്റെ ഒന്നാംസമ്മാനം നറുക്കെടുത്തത്.
25 കോടി രൂപയാണ് ഈവര്‍ഷത്തെ ഒന്നാംസമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 15.75 കോടിയാണ് നികുതിയൊഴിച്ച് കിട്ടുക. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.
അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ഓണം ബമ്പറിനായി ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്. 66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. 500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ചെറിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ക്കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി നല്‍കും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. 270 കോടി രൂപയാണ് ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: