കൊല്ലം: ജന്മഭൂമി കൊല്ലം എഡിഷന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് 27ന് തുടക്കമാകും. വിപുലമായ പരിപാടികള്‍ക്കാണ് സ്വാഗതസംഘം യോഗം രൂപം നല്‍കിയത്. 27ന് രാവിലെ ചിന്നക്കട ഹോട്ടല്‍ നാണിയില്‍ ജനപ്രതിനിധി സംഗമവും ജന്മഭൂമി ഏജസി മീറ്റും സംഘടിപ്പിക്കും. ഒക്ടോബറില്‍ കൊല്ലത്തിന്റെ വികസനം എന്ന വിഷയത്തില്‍ പൗരപ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ നടത്തും.
തുടര്‍ന്നുള്ള മാസങ്ങളിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഇന്നുമുതല്‍ ആരംഭിക്കുന്ന ജന്മഭൂമിയുടെ വാര്‍ഷികവരിസംഖ്യ പദ്ധതിയില്‍ ജില്ലയിലെമ്പാടും കൂടുതല്‍ പേരെ അംഗങ്ങളാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്മാന് കേണല്‍ ഡിന്നി അധ്യക്ഷനായിരുന്നു. വിവിധ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ ജന്മഭൂമിയുടെ വളര്‍ച്ചയുടെ ആവശ്യകതയെപറ്റി വിശദീകരിച്ചു.
രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. മുരളീധരന് ആമുഖപ്രഭാഷണം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.ജി. ഗിരീഷ്, ബി. ഷൈലജ, എന്‍. ഹരിഹരഅയ്യര്‍, ശ്രീകേഷ്പൈ, ജയകുമാര്‍, വരവിള വാസുദേവന്‍നായര്‍, അജയന്, പെരിനാട് മുരളി, ആലഞ്ചേരി ജയച്ചന്ദ്രന്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ ജി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: