തിരുവനന്തപുരം : സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിന്ത വാരികയിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2011-2022 കാലയളവില്‍ 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയിട്ടം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സാധിക്കാത്തത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. സത്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ചില സംഘടനകള്‍ പ്രചാരണങ്ങള്‍ നടത്തുന്നത്.
കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണം. കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത കൂട്ടാന്‍ ബോര്‍ഡിന് രൂപം നല്‍കും. മാനേജ്മെന്റ് തലത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: