തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ ചന്തകളില്‍ വിറ്റുവരവ് 18.94 കോടി. 1070 സിഡിഎസുകളിലായി സംഘടിപ്പിച്ച 1102 സിഡിഎസ്തല ഓണച്ചന്തകള്‍ വഴിയാണ് വരവ് നേടിയത്.
സൂക്ഷ്മസംരംഭ ഉല്പന്നങ്ങള് വിറ്റഴിച്ച ഇനത്തില്‍ 14.13 കോടിയും കാര്ഷികോല്പന്നങ്ങള് വിറ്റഴിച്ച ഇനത്തില്‍ 4.81 കോടി രൂപയും ലഭിച്ചു. എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 2.90 കോടി. 2.62 കോടിയുമായി കോഴിക്കോട് ജില്ല രണ്ടാമതും 2.52 രൂപയുടെ വിറ്റുവരവുമായി ആലപ്പുഴ ജില്ല മൂന്നാമതുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: