കാഞ്ഞങ്ങാട്: തിരുവോണത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഓണക്കിറ്റ് കിട്ടാത്ത ഉപഭോക്താക്കള്‍ ഇനിയും ഏറെ. ഇന്നലെ വരെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ 30,000 ത്തോളം പേര്‍ക്ക് ഇനിയും കിറ്റ് നല്‍കാനുണ്ട്. അത് ഇന്നും കൂടിയോടെ പൂര്‍ത്തിയാവുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നതെങ്കിലും കുറച്ച് പേര്‍ക്കെങ്കിലും കിറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകുവാന്‍ സാധ്യതയുണ്ട്.
കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ 10,000 ത്തോളം പേര്‍ക്ക് ഇനിയും കിറ്റ് വിതരണം നടത്താനുണ്ട്. ജില്ലയില്‍ മൊത്തം 40,000 പേര്‍ക്ക് ഇങ്ങനെ കിറ്റ് വിതരണം നടത്താന്‍ ബാക്കിയുണ്ട്. ഇത്രയും പേര്‍ക്ക് കിറ്റ് പൂര്‍ണ്ണമായും കൊടുക്കാന്‍ കഴിയുമെന്ന ഉറപ്പ് നിലവില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് തന്നെയില്ല. ഇതില്‍ കാഞ്ഞങ്ങാടും വെള്ളരിക്കുണ്ടിലും കിറ്റ് വിതരണം ഏകദേശം പൂര്‍ത്തിയായാലും, മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ അതിന് സാധ്യതയില്ല. അതേ സമയം റേഷന്‍ കാര്‍ഡുടമകള്‍ക്ക് മുഴുവനായും കിറ്റുകള്‍ എത്താതി ന്റെ പ്രതിസന്ധി റേഷന്‍ വ്യാപാരികള്‍ക്കുമുണ്ട്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് മൊത്തം കാര്‍ഡുടമകളില്‍ 94 ശതമാനം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റുകള്‍ എത്തിയുള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് തന്നെ പലരും വാങ്ങിയില്ല. ആ മാനദണ്ഡപ്രകാരമാണ് ഇത്തവണ ഓണക്കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതോടെ റേഷന്‍ ഉപഭോക്താക്കളായ പലര്‍ക്കും ഇക്കുറി കിറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: