തായ് പെ: തിബത്തുകാരുടെ ആത്മീയ നേതാവായ, നില്‍ക്കക്കള്ളിയില്ലാതെ ചൈനയെ ക്രൂരത ഭയന്ന് ഇന്ത്യയിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്ന ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ തായ് വാന്‍ പ്രസിഡന്‍റ് സായി ഇങ് വെന്‍. ഈ വരുന്ന തിബത്ത് ജനാധിപത്യ ദിനത്തില്‍ (ടിബറ്റ് ഡമോക്രസി ഡേ) തായ് വാന്റെ തലസ്ഥാനമായ തായ് പേ സന്ദര്‍ശിക്കാനാണ് സായി ഇങ് വെനിന്റെ തുറന്ന ക്ഷണം.
ചൈനയെയോ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെയോ തരിമ്പും ഭയമില്ലാത്ത നേതാവാണ് ചൈനയുടെ അഞ്ചിലൊന്ന് മാത്രം കരുത്തുള്ള തായ് വാന്‍ എന്ന രാഷ്‌ട്രത്തെ ഭരിയ്‌ക്കുന്ന സായി ഇങ് വെന്‍. ഈയിടെ ചൈനയുടെ വിലക്കിനെ അവഗണിച്ച് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയെ ക്ഷണിക്കുകയും അവരെ മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് സ്വീകരിക്കുകയും ചെയ്ത നേതാവും കൂടിയാണ് കരളുറപ്പുള്ള സായി ഇങ് വെന്‍. ഇതോടെ ചൈനയുടെ ഏഷ്യന്‍ കരയിലെ വന്‍ശക്തി എന്ന പ്രതിച്ഛായയ്‌ക്ക് വീണ്ടും ആഘാതമേല്‍ക്കുകയാണ്.
തിബത്തിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കാനാണ് സായി ഇങ് വെന്‍ ദലൈലാമയെ ക്ഷണിച്ചിരിക്കുന്നത്. സപ്തംബര്‍ രണ്ടിന് തായ് വാന്‍ തിബത്ത് ജനാധിപത്യ ദിനത്തിന്റെ 62ാം വാര്‍ഷികം ആഘോഷിച്ചു. തായ് വാന്‍ പാര്‍ലമെന്‍റ് ഗ്രൂപ്പ് ഫോര്‍ തിബത്തായിരുന്നു ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍. “ഞങ്ങള്‍ കൂടുതല്‍ ടിബത്ത് സൂഹൃത്തുക്കളെ ഉണ്ടാക്കും. തിബത്ത് അസോസിയേഷനുകളെയും സംഘടനകളെയും ബന്ധപ്പെടും. തായ് വാനും തിബത്തും ഒരേ മൂല്യങ്ങളും പ്രതീക്ഷകളുമുള്ള രണ്ട് സൗഹൃദ സമൂഹങ്ങളാണ്.”- തായ് വാന്‍ പാര്‍ലമെന്‍റ് ഗ്രൂപ്പ് ഓഫ് തിബത്തിന്റെ ചെയര്‍മാന്‍ ലിന്‍ ചങ് സുവോ പറഞ്ഞു.
എന്തായാലും ചൈന ശത്രുക്കളായി കാണുന്ന തായ് വാന്റെയും തിബത്തിന്റെയും പരസ്യമായ വെല്ലുവിളികള്‍ക്ക് ചൈനയില്‍ നിന്നും രൂക്ഷമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: