കോട്ടയം: പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തില്‍ ചിഫ് വിപ്പ് എന്‍ ജയരാജ് പങ്കെടുക്കുന്നത് വിവാദത്തില്‍. പോപ്പുലര്‍ഫ്രണ്ട് വാഴൂര്‍ ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള സാസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ജയരാജ് ആണ്. സര്‍ക്കാര്‍ ചീപ് വിപ്പ് പോപ്പുലര്‍ഫ്രണ്ട് പോലെ ആരോപണ നിഴലില്‍ നില്ക്കുന്ന സംഘടനയുമായി സഹകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് സ്ഥാപകാംഗം മുന്‍ മന്ത്രി കെ നാരായണക്കുറുപ്പിന്റെ മകനായ ജയരാജ് , മാണി ഗ്രൂപ്പിലെ പ്രമുഖനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി തോറ്റപ്പോഴും തൊട്ടടുത്ത കാഞ്ഞിരപ്പളളിയില്‍ ജയരാജിന്റെ ജയം ഉറപ്പിച്ചത് പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായമായിരുന്നു.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ് പരിപാടിലില് പങ്കെടുക്കുന്നത്. ചാമംപതാലിലുള്ള മു്സളീം ജമാഅത്തെ മദ്രസ ഹാളിലാണ് പോപ്പുലര്‍ഫ്രണ്ട് ഏരിയ സമ്മേളനം സെപ്റ്റമ്പര്‍ 3,4 ,5 തീയതികളില്‍ നടക്കുന്നത്.
സര്‍ക്കാര്‍ ചീഫ് വിപ്പ് ഇത്തരമൊരു പരിപാടിക്ക് പോകുന്നത് യാദൃശ്ചികമെന്നു കരുതുന്നില്ലന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി പറഞ്ഞു. സര്‍ക്കാറിനേയും പാര്‍ട്ടിയേയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയേയും മരുമകനേയും തൃപ്തിപ്പെടുത്താനാണോ ജയരാജ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് പോകുന്നതെന്ന് കേരളകോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. പരിപാടിയില്‍നിന്ന് ജയരാജ് വിട്ടു നില്‍ക്കണം. ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: