ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ലോക നേതാക്കളുടെ പുതിയ പട്ടിക പുറത്തുവന്നു. മോര്‍ണിങ് സര്‍വ്വേ എന്ന സ്ഥാപനം നടത്തിയ പുതിയ സര്‍വ്വേയിലും മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. 75 ശതമാനമാണ് അദ്ദേഹത്തിന്റെ റേറ്റിങ്. മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഓബ്രഡോര്‍ ആണ് രണ്ടാമത്, 63 ശതമാനം ജനപിന്തുണ.
മൂന്നാമതുള്ള ഇറ്റാലിയന്‍ പ്രധാനമ്രന്തി മരിയോ ഗ്രാഡിക്ക് 54 ശതമാനമാണ് ജനപിന്തുണ. 22 ലോക നേതാക്കളില്‍ യുഎസ് പ്രസിഡന്റ് ജോബൈഡന് അഞ്ചാം സ്ഥാനമാണ്. റേറ്റിങ്ങ് 41 ശതമാനം. നാലാം സ്ഥാനത്ത് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോയാണ്, 42 ശതമാനം പിന്തുണ.
മറ്റുള്ളവര്‍: കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ ആറാം സ്ഥാനം. റേറ്റിങ് 39 ശതമാനം. ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയാ കിഷിദ(7, 38%) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍(8, 34%) ജര്‍മ്മന്‍ ചാന്‍സലര്‍ ഓലോഫ് ഷോള്‍സ്(9,30%) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ്(10, 25%).
പ്രതികരിക്കാൻ ഇവിടെ എഴുതുക: