ന്യൂദല്‍ഹി: 2022 ഒക്ടോബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ 31 വരെ കേന്ദ്രസര്‍ക്കാരിന്റെ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ നടത്തുന്ന സ്വച്ഛത കാമ്പെയ്ന് 2.0, തീര്‍പ്പാക്കാത്ത കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക കാമ്പെയ്ന് എന്നിവയുടെ തയ്യാറെടുപ്പുകള്‍ കേന്ദ്ര പേഴ്സണല്പൊതു പരാതികള്‍ പെന്ഷന് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു.
പ്രത്യേക കാമ്പയിന് 2.0 മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, അവയുടെ അനുബന്ധ/സബോര്‍ഡിനേറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് പുറമേ ഔട്ട്സ്റ്റേഷന് പോസ്റ്റ് ഓഫീസുകള്‍, വിദേശ മിഷന്/തസ്തികകള്‍ എന്നിവയുള്‍പ്പെടെയുള്ള ഔട്ട്സ്റ്റേഷന് ഓഫീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
കാമ്പെയ്നിന്റെ വിജയത്തിനായി വ്യക്തിപരമായ പങ്കാളിത്തം ആവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്രഗവണ്മെന്റിന്റെ എല്ലാ സെക്രട്ടറിമാര്‍ക്കും കത്തയച്ചു. ഭരണ പരിഷ്കാരപൊതു പരിഹാര വകുപ്പ് (ഡിഎആര്‍പിജി) ആയിരിക്കും കാമ്പയിനിന്റെ നോഡല്‍ വകുപ്പ്. കാമ്പെയ്നിന്റെ നടത്തിപ്പിനും നിരീക്ഷണത്തിനുമുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.
പ്രത്യേക കാമ്പയിന് 2021 നടപ്പിലാക്കുകയും ഒരു തത്സമയ ഡാഷ്ബോര്‍ഡ് (www.pgportal.gov.in/scdpm) വഴി നിരീക്ഷിക്കുകയും ചെയ്തു. സ്വച്ഛതാ കാമ്പയിന് 6,154 കേന്ദ്രങ്ങളില്‍ നടത്തി, 21.9 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കി. 12.01 ലക്ഷം ചതുരശ്ര അടി സ്ഥലം വൃത്തിയാക്കി, ഉപയോഗ ശൂന്യ വസ്തുക്കള്‍ നീക്കി 62 കോടി രൂപ വരുമാനം നേടി. മന്ത്രാലയങ്ങളിലെ അനാവശ്യ സാധനങ്ങള്‍ കൂട്ടി ഇട്ടിരിക്കുന്ന ഇടത്തെ നടുമുറ്റം, കഫറ്റീരിയ, വെല്‍നസ് സെന്റര്‍ അല്ലെങ്കില്‍ പാര്‍ക്കിംഗ് സ്ഥലം എന്നിങ്ങനെയാക്കി മാറ്റിയിരിക്കുന്നു. പൗരന്മാരുടെ പ്രയോജനത്തിനായി 699 ചട്ടങ്ങള്‍ ലഘൂകരിക്കപ്പെട്ടു. മൂന്നാം കക്ഷി വിലയിരുത്തലിനെ അടിസ്ഥാനമാക്കി മുഴുവന്‍ നടപടികളും ഇബുക്കിന്റെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക കാമ്പെയ്നിന്റെ തയ്യാറെടുപ്പ് ഘട്ടം 2022 സെപ്റ്റംബര്‍ 14, മുതല്‍ ആരംഭിക്കുകയും 2022 സെപ്റ്റംബര്‍ 30 വരെ തുടരുകയും ചെയ്യും. ഈ ഘട്ടത്തില്‍ മന്ത്രാലയങ്ങളും വകുപ്പുകളും തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ തീര്‍പ്പാക്കാത്ത നടപടികള്‍ കണ്ടെത്തുകയും, അവരുടെ ഓഫീസുകളിലുടനീളമുള്ള പ്രചാരണ സൈറ്റുകള്‍ തീരുമാനിക്കുകയും, കാമ്പെയ്ന് നടത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. പ്രത്യേക കാമ്പെയ്നിന്റെ നോഡല്‍ ഓഫീസര്‍മാരുടെ പരിശീലനം 2022 സെപ്റ്റംബര്‍ 10ന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: