ചെന്നൈ: പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് പൊതുവായി ജനങ്ങള്‍ക്കാവശ്യമായ അവശ്യവസ്തുക്കളാണെന്നും അത് സൗജന്യവാഗ്ദാനങ്ങളില്പ്പെടുത്താനാവില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. പ്രധാനമന്ത്രി സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെന്ന ഡിഎംകെയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അണ്ണാമലൈ.
“സുപ്രീംകോടതിയാണ് ഈയിടെ രാഷ്ട്രീയനേതാക്കള്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കരുതെന്ന താക്കീത് നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്ന ആരോഗ്യസേവനം, കുടിവെള്ളം എന്നിവ സൗജന്യ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടില്ല. “- അണ്ണാമലൈ അഭിപ്രായപ്പെട്ടു.
“പ്രധാനമന്ത്രി വീട് സൗകര്യങ്ങള്‍, ഗ്യാസ് കണക്ഷന്, ബാങ്ക് അക്കൗണ്ടുകള്‍, കക്കൂസ് സൗകര്യങ്ങള്‍ എന്നിവയാണ് പാവങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു സര്‍ക്കാര്‍ ഇതെല്ലാം നല്കാന് ബാധ്യസ്ഥരാണ്. അതിനെ സൗജന്യ വാഗ്ദാനങ്ങളായി കണക്കാക്കാനാവില്ല. “- അണ്ണാമലൈ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയനേതാക്കള്‍ നല്കുന്ന സൗജന്യവാഗ്ദാനങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ക്കുന്ന രീതിയിലായിട്ടുണ്ടെന്നും അത് നിര്‍ത്തണമെന്നും സുപ്രീംകോടതി താക്കീത് നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ റമ്മിയുമായി ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നും അത് ഉടനെ നിര്‍ത്തണമെന്നും അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയ ശേഷം ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന പൊതുജനപരാതി കേള്‍ക്കല്‍ വെറും നാടകമാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: