ന്യൂദല്‍ഹി: യുപിഐ സേവനങ്ങൾക്ക് ജിഎസ് ടി ഈടാക്കുമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ ഒട്ടേറെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. യുപിഐ സേവനങ്ങൾക്ക് ജിഎസ് ടി ഈടാക്കാനുള്ള ഒരു ആലോചന പരിഗണയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റൽ ഇടപാട് പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.
യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയത്.
യുപി ഐ സേവനങ്ങള്‍ക്ക് പണം ഈടാക്കുമെന്ന് ഭയപ്പെടുത്തുന്ന ദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗം വായിക്കാം
സമാന റിപ്പോർട്ടുകൾ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം ഉണര്‍ത്തുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.
ഇന്ത്യയിലെ വിവിധ പേയ്മെന്റ് സേവനങ്ങൾക്ക് ജിഎസ് ടി ഉള്‍പ്പെടെ ഈടാക്കുന്നതിന് ആഗസ്റ്റ് 17 ബുധനാഴ്ച ആർബിഐ ഒരു ചർച്ചാ പേപ്പർ പുറത്തിറക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്), എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആർടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാണ് ഉൾപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: