ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനം ശക്തമാക്കാന്‍ ദക്ഷിണാഫ്രിക്ക വഴി ഫണ്ട് എത്തിച്ച ഭീകരന് ന്യൂദല്‍ഹിയില്‍ അറസ്റ്റിലായി. അല്‍ബദര്‍ എന്ന ഭീകരസംഘടനാംഗവും കുഴല്‍പ്പണ ഇടപാടുകാരനുമായ മുഹമ്മദ് യാസീന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി അബ്ദുള്‍ ഹമീദ് മീര്‍ എന്ന ലഷ്ക്കര്‍-ഇ-തൊയ്ബ ഭീകരനുവേണ്ടി കശ്മീരില്‍ വന്‍ തെരച്ചില്‍ നടക്കുകയാണ്. ഇവര്‍ കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും ലഭിച്ചു. ഇവര്‍ മുംബൈ, സൂറത്ത്, ദല്‍ഹി എന്നിവിടങ്ങളിലേക്ക് കള്ളക്കടത്തു മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പണം അയച്ചതായും പോലീസ്കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: