ഇടുക്കി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ എംജെ ഷാനവാസ് ആണ് പിടിയില്‍.പോലീസുകാരനില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജി എന്നയാളും പിടിയിലായി. ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പോലീസുകാര്‍ക്കിടയില്‍ ലഹരി ഇടപാടുകള്‍ നടക്കുന്നെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതേതുടര്‍ന്ന് ചില പോലീസുകാര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് സിവില്‍ പോലീസ് ഓഫീസര്‍ ഷാനവാസ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: