തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ‘വിഷന്‍-2047 ഫ്യൂച്ചര്‍ -റെഡി ഇന്ത്യ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ 27ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ സ്റ്റാച്യു ജിപിഒ ലെയ്നില്‍ സംസ്കൃതിഭവനിലാണ് സെമിനാര്‍. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ.സി.വി. ജയമണി അധ്യക്ഷത വഹിക്കും.
ടെക്നോളജി ഇന്‍ ഹെല്‍ത്ത്കെയര്‍ ചെയ്ഞ്ചിങ് ട്രെന്‍ഡ്സ് എന്ന വിഷയത്തില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രൊഫസര്‍ ഡോ.സി.കേശവദാസ് സംസാരിക്കും.തുടര്‍ന്ന് നടക്കുന്ന ടെക്നിക്കല്‍ സെഷനില്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ (രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി), ഡോ.പി.വി. മോഹനന് (ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്) എന്നിവര്‍ സംസാരിക്കും. തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എയ്റോസ്പെയ്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. അരവിന്ദ് വൈദ്യനാഥന് അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന സെക്ഷനില്‍ ഡോ. ക്രിതിംഗ കെ. (ബയോസയന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, തിരുവനന്തപുരം) അധ്യക്ഷത വഹിക്കും. ഐസിഎആര്‍ ഡയറക്ടര്‍ ഡോ.എം.എന്‍. ഷീല ഹൈടെക് അഗ്രികള്‍ച്ചര്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. 3.20 ന് സമാപന സെഷനില്‍ സിഎസ്ഐആര്‍ ചീഫ് സയന്റിസ്റ്റ് ഡോ. പി. സുജാത ദേവി സംസാരിക്കും. ഡോ.എസ്. രവീന്ദ്രന് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: