ന്യൂദല്‍ഹി: ഇടത് -ലിബറല്‍ ജേണലിസ്റ്റായ റാണാ അയൂബ് പക്ഷെ പലപ്പോഴും സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ അവസരവാദിയാകാറുണ്ട്. അത്തരമൊരു നടപടിയാണ് തിങ്കളാഴ്ച കണ്ടത്. ന്യൂയോര്‍ക്കില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇസ്ലാം തീവ്രവാദിയുടെ കത്തിക്കുത്തേറ്റ് ആശുപത്രിയിലായ പ്രമുഖ നോവലിസ്റ്റ് സല്മാന് റുഷ്ദിയെ റാണാ അയൂബ് ആദ്യം പിന്തുണച്ചു. ട്വീറ്റും ചെയ്തു.
വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയാണ് റാണാ അയൂബ് സല്മാന് റുഷ്ദിക്ക് നല്‍കിയത്.
ഹാഡി മട്ടര്‍ എന്ന തീവ്രവാദിയാണ് സാത്താനിക് വേഴ്സസ് എന്ന നോവലില്‍ പ്രവാചകനെ നിന്ദിച്ചു എന്നതിന്റെ പേരില്‍ സല്മാന് റുഷ്ദിയെ ആക്രമിച്ചത്.
പക്ഷെ റുഷ്ദിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച റാണാ അയൂബിന് നേരെ മുസ്ലിം സമുദായം വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ അഴിച്ചുവിട്ടത്. പലരും റാണാ അയൂബിനെ സല്മാന് റുഷ്ദി പ്രവാചകനെ നിന്ദിച്ച എഴുത്തുകാരനാണെന്ന് റാണാ അയൂബിന് ക്ലാസെടുക്കുകയും ചെയ്തു.. ചിലര്‍ റുഷ്ദിയെ അനുകൂലിച്ചതിന്റെ പേരില്‍ റാണാ അയൂബിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ റാണാ അയൂബ് സല്മാന് റുഷ്ദിയെ അനുകൂലിച്ചുള്ള ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
സല്മാന് റഷ്ദിയെ മുംബൈയിലെ സിംഹം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് ജീവിക്കുന്ന ഇന്ത്യക്കാരനായ നോവലിസ്റ്റ് സുകേതു മേത്തയുടെ ട്വീറ്റിനെ റാണാ അയൂബ് നേരത്തെ ലൈക്ക് ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ സുകേതു മേത്തയുടെ പോസ്റ്റിനെ അണ്‍ലൈക്ക് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: