ഹൈദരാബാദ്: ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തിങ്കളാഴ്ച കയ്യാങ്കളിയിലേക്ക് നീങ്ങി. തെലുങ്കാനയിലെ ജങ്കോണ്‍ ജില്ലയില്‍ ബിജെപിയുടെ പദയാത്രയ്ക്കെതിരെ ടിആര്‍എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് നയിക്കുന്ന പ്രജാ സംഗ്രാമ യാത്രയ്ക്ക് നേരെയാണ് ടിആര്‍എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. വടികളും കല്ലും ഉപയോഗിച്ചായിരുന്നു ടിആര്‍എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ബിജെപിയിലെയും ടിആര്‍എസിലെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്തതിനാല് ഏറ്റുമുട്ടല്‍ ആളപായത്തിലേക്ക് നീങ്ങുന്നത് തടയാന്‍ കഴിഞ്ഞു.
കല്ലേറും വടികൊണ്ടുള്ള ആക്രമണത്തെയും ഭയക്കില്ലെന്നും പദയാത്ര തുടരുമെന്നും ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു. മാര്‍ച്ച് തടഞ്ഞാല്‍ തെലുങ്കാനയില്‍ സമാധാനം ഉണ്ടാകില്ലെന്നും സഞ്ജയ് കുമാര്‍ വെല്ലുവിളിച്ചു.
അടുത്ത തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിനെ തൂത്തെറിയുമെന്നും അത്തരം പിന്തുണയാണ് ബിജെപിക്ക് ലഭിക്കുന്നതെന്നും പ്രഖ്യാപനം നടത്തിയതോടെ ബിജെപി-ടിആര്‍സ് സംഘര്‍ഷം തെലുങ്കാനയില്‍ വര്‍ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: