കൊച്ചി : കൊച്ചിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിന കുത്തിക്കൊന്നു. കളത്തിപറമ്പ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആണ് കൊലപാതകം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ശ്യാമിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണ്‍ എന്നയാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡില്‍ ഷോപ്പിങ് കോംപ്ലക്സിന് സമീപം പുലര്‍ച്ചെ ഒരു ഓട്ടോ ഡ്രൈവര്‍ എത്തിയിരുന്നു. ഇയാള്‍ കാറില്‍ എത്തിയ യുവാക്കളെ കളിയാക്കി പാട്ടു പാടി. തുടര്‍ന്ന് കാറിലെത്തിയ യുവാക്കളും ഓട്ടോ ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി.
പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടപെടുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. കാറിലെത്തിയ മൂന്ന് പേരില്‍ ഒരാളാണ് കൊലപാതം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം മൂന്നാമതൊരാള്‍ക്ക് കൂടി കുത്തേറ്റിരുന്നെന്നും ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയതായും സംശയമുണ്ട്. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: