മധുര: വീരമൃത്യു വരിച്ച സൈനികന് ബിജെപിക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടെന്ന് ഇത് തമിഴ്നാട് സര്‍ക്കാരിന്റെ പരിപാടിയാണെന്നും പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് ബിജെപിക്കാര്‍. പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെയാണ് മധുര വിമാനത്താവളത്തിന് മുന്നില്‍ വെച്ച് ചെരിപ്പേറുണ്ടായത്.
ഇതിന്റെ പേരില്‍ പൊലീസ് അഞ്ച് ബിജെപിക്കാരെ അറസ്റ്റ് ചെയ്തു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ കാറിന് നേരെ മധുര എയര്‍പോര്‍ട്ടിന് മുന്നില്‍വെച്ച് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ശിക്ഷാനിയമം 506, 341, 34 എന്നിവകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പട്ടി ഗ്രാമത്തിലെ റൈഫിള്‍മാന്‍ ഡി. ലക്ഷ്മണന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി പോയത്. അന്ത്യോപചാരച്ചടങ്ങിന് സൈനികന്റെ ഭൗതികാവശിഷ്ടം ഗ്രാമത്തില്‍ എത്തിയിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അതിന് ശേഷമാണ് ഡിഎംകെ മന്ത്രിയും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഡിഎംകെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് എന്തിനാണ് ബിജെപിക്കാര്‍ എത്തിയതെന്ന് മന്ത്രി ചോദിച്ചതോടെയാണ് പ്രശ്നംതുടങ്ങിയത്. മധുരൈ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്ന പളനിവേല്‍ ത്യാഗരാജന്റെ വാഹനം ചില ബിജെപിക്കാര്‍ തടഞ്ഞു. ഇവരില്‍ ചിലര്‍ ചെരിപ്പെറിഞ്ഞതായും പറയുന്നു. ഇത് വാഹനത്തിന്റെ ചില്ലില്‍ തട്ടിയതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: