കൊച്ചി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ 2022 ആഗസ്റ്റ് 12 മുതല്‍ 15 വരെ എറണാകുളം ജങ്ഷന് (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ ആസാദി കാ അമൃത് മഹോത്സവ്, ഹര് ഘര്‍ തിരംഗ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കും.
ദക്ഷിണ റെയില്ഡവേ തിരുവനന്തപുരം ഡിവിഷനുമായി സഹകരിച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആഗസ്റ്റ് 12ന് വൈകിട്ടു അഞ്ച് മണിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിസ്വാമി സംബന്ധിക്കും.
സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകള്‍ വിശദീകരിക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ അടങ്ങിയ സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകള്‍ പ്രദര്‍ശനത്തിന്റെ മറ്റൊരു സവിശേഷതയാണ്. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് സെല്‍ഫി എടുക്കാനുള്ള ‘സെല്‍ഫി വിത്ത് ഫഌഗ് കോര്‍ണര്‍’ പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: