കൊല്ലം: സിബിഎല്‍ ജലോല്‍സവത്തിന്റെ ആരംഭം കുറിക്കുന്ന നെഹ്‌റു ട്രോഫി ജലമേളയ്‌ക്കായി കൊല്ലം ജില്ലക്കാരും കച്ചകെട്ടി ഇറങ്ങുന്നു . സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി സിബിഎല്‍ ക്വാളിഫയറില്‍ കേരളത്തിലെ പ്രമുഖ ടീമുകള്‍ക്ക് ഒപ്പം മാറ്റുരയ്‌ക്കാന്‍ കൊല്ലത്തു നിന്നും ഫ്രീഡം ബോട്ട് ക്ലബ്ബാണ് ആലപ്പുഴയില്‍ പുതിയതായി പണിതീര്‍ത്ത ചെറുതന ചുണ്ടനുമായി കൈകോര്‍ക്കുന്നത്.
ജില്ലയിലെ പ്രമുഖ ബോട്ട് ക്ലബുകള്‍ എല്ലാം ഒന്നിച്ചാണ് ഫ്രീഡത്തിന് വേണ്ടി തുഴയെറിയുന്നത്. നെഹ്‌റു ട്രോഫി കൊല്ലത്ത് എത്തിക്കാനുള്ള കഠിനശ്രമത്തിലാണ് ടീം. കൊല്ലത്തിന്റെ പല ഭാഗങ്ങളിലായി ട്രയലുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ടീമുകളെ എല്ലാം ഒരുമിപ്പിച്ച്‌ചെറുതന ചുണ്ടനില്‍ 19 മുതല്‍ കല്ലട ആറ്റില്‍ ട്രയല്‍ അരംഭിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: