നാഗ്പൂര്‍: ദേശീയ സമൂഹം അതിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രാപ്തരാകണമെന്നതാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നേതാക്കള്‍ സമൂഹത്തെയല്ല, സമൂഹമാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. എല്ലാ കാര്യങ്ങളും നടക്കുന്നത് സമൂഹത്തിലെ മാറ്റത്തിലൂടെയാണ്. ആര്‍എസ്എസ് അത്തരത്തില്‍ സമൂഹത്തെ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള കരാര്‍ ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാതെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. നമ്മള് നമ്മുടെ കര്‍ത്തവ്യം നിറവേറ്റണം, അദ്ദേഹം പറഞ്ഞു. മറാത്തി സാഹിത്യ സംഘടനയായ വിദര്‍ഭ സാഹിത്യ സംഘത്തിന്റെ ശതാബ്ദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
സാധാരണക്കാര്‍ നിരത്തിലിറങ്ങിയപ്പോഴാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഒരു നേതാവിന് ഒറ്റയ്ക്ക് രാജ്യത്തിന് മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കഴിയില്ല. ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രമായും അത് സാധ്യമല്ല. സ്വാതന്ത്ര്യത്തിലേയ്ക്ക് അനേകം ധാരകള്‍ സംഘടിതമായും അല്ലാതെയും ഒഴുകി. സമരഭൂമിയില്‍ അനേകായിരങ്ങള്‍ സഹനവും ത്യാഗവും കൊണ്ട് കഠിനപ്രയത്നം നടത്തി, ജീവന് സമര്‍പ്പിച്ചു.
നേതാവ് എത്ര വലിയ ആളായാലും അദ്ദേഹത്തിന് മാത്രമായി രാഷ്ട്രത്തിന്റെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാന്‍ കഴിയില്ലെന്നും അതിന് സമാജം പരിശ്രമിക്കണമെന്നും സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. മാറ്റത്തിനായി സമൂഹം ഒന്നാകെ പ്രയത്നിക്കണം. നമ്മുടെ സ്വാതന്ത്ര്യസമരം സംഘടിത രൂപത്തില്‍ 1857ല്‍ തുടങ്ങിയിരുന്നു, അതിനുമുമ്പും ചെറുത്തുനില്പുംപോരാട്ടവും ഏറെയുണ്ടായി. എന്നാല്‍ ആ മുന്നേറ്റങ്ങള്‍ വിജയിച്ചത് എല്ലാവരിലേക്കും സ്വാതന്ത്ര്യബോധം എത്തുകയും സാധാരണക്കാര്‍ തെരുവിലിറങ്ങുകയും ചെയ്തപ്പോഴാണ്.
വിപ്ലവകാരികളും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ധീരനായകരും ബ്രിട്ടീഷുകാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു, അവരുടെയൊക്കെ പ്രയത്നത്തിലൂടെ സമൂഹം പൊരുതാനുള്ള ധൈര്യം ആര്‍ജ്ജിച്ചു. എല്ലാവരും ജയിലില്‍ പോയിട്ടില്ല, ചിലര്‍ അകന്നു നിന്നു, പക്ഷേ രാജ്യം സ്വതന്ത്രമാകണമെന്ന വികാരം വ്യാപകമായിരുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: