ന്യൂദല്‍ഹി: വെങ്കയ്യ നായിഡു താന്‍ പണ്ടൊരിയ്ക്കല്‍ പൊട്ടിക്കരഞ്ഞ നിമിഷം ഈയിടെ പങ്കുവെച്ചപ്പോഴാണ് ബിജെപി എന്ന പാര്‍ട്ടി എത്രമാത്രം ആഴത്തില്‍ അദ്ദേഹത്തില്‍ ഇഴപിരിഞ്ഞുകിടക്കുന്നു എന്ന് പലരും അറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉപരാഷ്ട്രപതിയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഫോണില്‍ അറിയിച്ചപ്പോഴാണ് വെങ്കയ്യ നായിഡു പൊട്ടിക്കരഞ്ഞത്.
എന്തിനായിരുന്നു ഈ സങ്കടമെന്ന് വെങ്കയ്യ നാഡിയുവിന്റെ വാക്കുകളില്‍ കേള്‍ക്കാം:”എന്റെ. അമ്മയെ എനിക്ക് ചെറിയ പ്രായത്തിലേ നഷ്ടമായി. ഒരു വയസ്സിനടുത്തായിരുന്നു അപ്പോള്‍ എനിക്ക് പ്രായം. അതിന് ശേഷം ഞാന്‍ എന്റെ പാര്‍ട്ടിയെ(ബിജെപി) ആണ് അമ്മയായി കണ്ടത്. പാര്‍ട്ടിയാണ് എന്നെ ഇതുവരെ വളര്‍ത്തിയത്. അതിനാല്‍ പാര്‍ട്ടി വിടുക എന്നത് എനിക്ക് വേദനയാണ്.” – വെങ്കയ്യ നായിഡു പറഞ്ഞു.
“എന്നെ ഉപരാഷ്ട്രപതിയാക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഉപരാഷ്ട്രപതിയായാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കേണ്ടിവരും. ഇതായിരുന്നു അന്ന് പൊട്ടിക്കരഞ്ഞതിന്റെ കാരണം.” പാര്‍ട്ടി അംഗത്വം നഷ്ടപ്പെടുക എന്നത് വെങ്കയ്യ നായിഡുവിനെ സംബന്ധിച്ചിടത്തോളം സ്വന്തം അമ്മ നഷ്ടപ്പെടുന്ന ദുഖം തന്നെയായിരുന്നു.
പുതിയ ഉപരാഷ്ട്രപതിയായി ജഗ് ദീപ് ധന്‍കര്‍ ആഗസ്ത് 11 വ്യാഴാഴ്ച സ്ഥാനമേല്‍ക്കുന്നതോടെ വെങ്കയ്യ നായിഡു ഇനി വിശ്രമജീവിതത്തിലേക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: