ന്യൂദല്‍ഹി: രാജ്യത്തുള്ള എല്ലാ പൗരന്മാര്ക്കും ദേശിയ പതാകകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നിതിനായി രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകള്‍ ദേശിയ പതാകകള്‍ ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍. ഒന്നിന് 25 രൂപ എന്ന നിരക്കിലാണ് വില്‍പ്പന. ഇതിനോടകം തന്നെ നിരവധി പൗരന്മാരാണ് പതാകകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.
ഇ-പോസ്റ്റ് ഓഫീസ് പോര്‍ട്ടല്‍(https://www.epostoffice.gov.in/) വഴി ഈ സൗകര്യം ലഭ്യമാണ്. ഇങ്ങനെ ഓര്‍ഡര്‍ ചെയ്യുന്ന പതാകകള്‍ ഡെലിവറി ചാര്‍ജ് ഈടാക്കാതെ ഇന്ത്യയിലെ എല്ലാ ഇടങ്ങളില്‍ തപാല്‍ വകുപ്പ് എത്തിച്ചു നല്‍കും. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന പതാകകള്‍ കൃത്യ സമയത്തുതന്നെ ലഭിക്കുന്നതിനായി എല്ലാ പൗരന്മാരും അവരുടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ 2022 ഓഗസ്റ്റ് 12 അര്‍ദ്ധരാത്രിക്ക് മുന്‍പ് നല്‍കാമെന്ന് അപേക്ഷിക്കുന്നുവെന്ന് പോസ്റ്റല്‍ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: