വാഷിംഗ്ടന്‍: വേദാന്ത ശാസ്ത്രത്തെ ആധുനിക ശാസ്ത്രകാരന്മാര്ക്ക് കൂടി ഗുരുദേവന് പുന: പ്രവചനം ചെയ്തുവെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ദേശകാലോചിതമായി ദര്‍ശനത്തെ തേച്ചു മിനുക്കി കൂടുതല്‍ കാന്തിയും മൂല്യവും നല്കിയ അവതാര കൃത്യനിര്‍വ്വഹണമാണ് ഗുരുദേവന് സൃഷ്ടിച്ചത്. സംസ്കൃതം, മലയാളം തമിഴ് എന്നീ ഭാഷകളിലായി എഴുപതോളം കൃതികളിലൂടേയും എഴുപത്തി മൂന്ന് വര്‍ഷത്തെ ദിവ്യ ജീവിതം കൊണ്ടും ഗുരുദേവന് ലോകത്തെ അനുഗ്രഹിക്കുകയായിരുന്നു. വാഷിംഗ്ടന്‍ ഡി.സി.യില്‍ അന്തര്‍ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
മതമേതുമാകട്ടെ ദര്ശനമേതുമാകട്ടെ മനുഷ്യന് നന്നാകണമെന്ന് ഗുരുദേവന് ഉപദേശിച്ചു. മതമല്ല വലുത് മനുഷ്യന് വേണ്ടി മാത്രമാണ് മതവും തത്വദര്ശനവുമെന്നായിരുന്നു ഗുരുവിന്റെ പക്ഷം. ഗുരുവിന്റെ കാലം വരെ പരമാണു പ്രായന്‍ മാത്രമായിരുന്നു മനുഷ്യന്. എന്നാല്‍ ഗുരുവാകട്ടെ തത്വദര്‍ശനത്തെ തലകീഴായി മറിച്ചിട്ട് മനുഷ്യ കേന്ദ്രീകൃതമായ ദര്‍ശനം അവതരിപ്പിച്ചു. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി. ഒരു ജാതി, ഒരു മതം, ഒറു ദൈവം മനുഷ്യന്. മനുഷ്യരുടെ മതം, വേഷം, ഭാഷ തുടങ്ങിയ മഹാവാക്യങ്ങളിലെല്ലാം മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി ദര്‍ശനം അവതരിപ്പിക്കുന്നതില്‍ ഗുരുദേവന് ശ്രദ്ധിച്ചു. എന്ന് എസ്.എന്‍.ഡി.പി. യോഗം ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘം എന്നീ രണ്ട് പ്രസ്ഥാനങ്ങള്‍ സ്ഥാപിച്ച് ഗുരുദേവന് ധര്‍മ്മസംസ്ഥാപനം നിര്‍വ്വഹിച്ചു. ആത്മീയതയില്‍ അടിയുറച്ചുള്ള ആധുനിക മുന്നേറ്റമാണ് ഗുരുദേവ ദര്‍ശനത്തിന്റെ അടിസ്ഥാന തത്വം. ആത്മീയതയും ഭൗതികതയും രണ്ടും രണ്ടല്ല. ഒന്നിന്റെ തന്നെ ഇരുപുറങ്ങള്മാത്രമാണെന്ന് ഗുരുദേവന് സിദ്ധാന്തിച്ചു. സാധാരണ ആധ്യാത്മികാചാര്യന്മാര് ഭൗതികതയെ മായയായി തള്ളിക്കളഞ്ഞ് ആത്മീയ ശാസ്ത്രം മാത്രം ശരിയെന്ന് സിദ്ധാന്തിച്ചപ്പോള്‍ ഗുരുദേവന് ആത്മീയതയില്‍ ഊന്നിനിന്നുകൊണ്ടുള്ള ഭൗതിക പുരോഗതിയെ ലക്ഷീകരിച്ചു. സര്‍വ്വമതങ്ങളേയും ദര്‍ശനങ്ങളേയും നിഷേധിക്കാതെ സമന്വയിപ്പിക്കുവാന്‍ ഗുരുദേവന് സാധിച്ചത് ലോകത്തിന് ലഭ്യമായ അനുഗ്രഹ വിശേഷമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ ചൂണ്ടിക്കാട്ടി.
അസോസിയേഷന് പ്രസിഡന്റ് കല്ലുവിള വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചന്ദ്രോത്ത് പുരുഷോത്തമന്, അഡ്വ. അനിയന് കുഞ്ഞ്ഭാസ്ക്കരന് പീതാംബരന്, തൈവളപ്പില്‍ ലക്ഷ്മിക്കുട്ടി പണിക്കര്‍ വൈസ് പ്രസിഡന്റ്, ബിജിലി വാസുദേവന്‍ സെക്രട്ടറി, സുനില്‍ കുമാര്‍ ഭാസ്ക്കരന്‍, സുരേഷ്കുമാര്‍ ചിറക്കുഴിയില്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കല (കലാവിഭാഗം) എന്നിവര്‍ പ്രസംഗിച്ചു. ദൈവദശകം, ചിജ്ജഡചിന്തനം തുടങ്ങിയ ഗുരുദേവ കൃതികളുടെ നൃത്തശില്‍പ്പം അവതരിപ്പിച്ചു. ഡോ. സോയ സദാനന്ദപണിക്കര്‍, രേണുക സുരേഷ്, ശ്രീനിവാസന് ശ്രീധരന്, ധ്യാന്വിജിലി, ലളിതഹരിദാസ് തുടങ്ങിയവര്‍ ഗുരുദേവ കൃതികള്‍ പാരായണം ചെയ്തു. ഓമന അനിയന്‍കുഞ്ഞ് ഗുരുവിന്റെ ദേവീ പ്രണാമദേഷ്യഷട്കം അവതരിപ്പിച്ചു. ഡോക്ടര്‍ ശാര്ങ്ഗധരന് ബിസിനസ് മീറ്റിംഗ്ഉദ്ഘാടനം ചെയ്തു. മഹിത ബിജിലി യൂത്ത് വിഭാഗം ഉദ്ഘാടനം ചെയ്തു. ഗുരുദേവന് ഒരു മഹാകവി എന്ന വിഷയത്തില്‍ ചന്ദ്രോത്ത് പുരുഷോത്തമന് പ്രസംഗിച്ചു. ഉദയഭാനു ഭാസ്ക്കരന്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: