കോട്ടയം: ലോക കളിപ്പാട്ട വിപണിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. കയറ്റുമതിയില്‍ 61 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2021-22 കാലയളവില്‍ ഉണ്ടായത്. ഇതുവരെ ആധിപത്യം സ്ഥാപിച്ചിരുന്ന ചൈനീസ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ഇന്ത്യന്‍ മുന്നേറ്റം.
2018-19ല്‍ 371 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 2021-22ല്‍ ഇത് 70 ശതമാനം കുറഞ്ഞ് 110 മില്യണ്‍ ഡോളറായി. വിദേശ വിപണിയിലേക്കുള്ള ഇന്ത്യ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 2018-19ല്‍ 202 ദശലക്ഷമായിരുന്നു. ഇത് 61 ശതമാനം വളര്‍ച്ചയോടെ 2021-22ല്‍ 326 മില്യണ്‍ ഡോളറിലെത്തി.
കളിപ്പാട്ട വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ് നേട്ടമായത്. ഇതിനായി രാജ്യത്തെ ആദ്യ കളിപ്പാട്ട മേളയായ ടോയ്കത്തോണ്‍, 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുവാദം, കളിപ്പാട്ട ക്ലസ്റ്റര്‍, വിദേശ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിര്‍ബന്ധിത സര്ട്ടിഫിക്കേഷന്, ഇന്ത്യന്‍ കളിപ്പാട്ടങ്ങളിലെ നവീകരണം തുടങ്ങിയ നടപടികളാണ് വിപണിയിലെ നേട്ടത്തിന് പിന്നില്‍.
ലോകവിപണിയില്‍ ഒന്നര ശതമാനം മാത്രമായിരുന്നു മുമ്പ് ഇന്ത്യയുടെ പങ്കാളിത്തം. ആഭ്യന്തര ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, എഎസ്എംഇ മന്ത്രാലയം, എഐസിടിഇ എന്നിവയുടെ സഹകരണത്തോടെയാണ് ആഗോള വിപണിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: