തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം എന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാലല്‍,വീട്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രതി കവര്‍ന്നെന്ന് സംശയിച്ചിരുന്ന അറുപതിനായിരം രൂപ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മേശയില്‍ നിന്ന് പണം കണ്ടെത്തിയത്. ഇതോടെ, പണം വീട്ടില്‍ നിന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന ചോദ്യം ഉയരുന്നുണ്ട്. വീടിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഒരാള്‍ക്ക് തനിച്ച് മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റില്‍ ഇടാന്‍ കഴിയുമോ എന്ന സംശയം നിലനില്‍ക്കുകയാണ്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശിയായ ആദം അലിക്കായി തെരച്ചില്‍ ശക്തമാണ്. ഇയാളുടെ നാല് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപത്തിയൊന്നുകാരനായ ആദം മൊബൈല്‍ ഗെയിമിന് അടിമയായിരുന്നു.ഗെയിമില്‍ തോറ്റ നിരാശയില്‍ തന്റെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച ഇയാള്‍ സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് തന്റെ സിം കൊണ്ടുത്തരാനും ആദം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുഹൃത്ത് സിമ്മുമായി പോയെങ്കിലും യുവാവ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു
ഇന്നലെയാണ്, കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് മനോരമയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി വൈകി, ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ കെട്ടിയ നിലയിലായിരുന്നു. ആറ് മാസം മുമ്പാണ് മനോരമയുടെ തൊട്ടടുത്ത വീട്ടില്‍ ആദം അലി ജോലിക്കെത്തിയത്. ഇന്നലെ മോഷണത്തിന് മുമ്പ് ഇയാള്‍ വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. മനോരമയുടെ നിലവിളികേട്ട് അയല്‍വാസികളെത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ തിരിച്ചുപോയ ശേഷം പ്രതി മൃതദേഹം കിണറ്റില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നാണ് സൂചന. തേസമയം, ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മനോരമയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: