കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷ് പൊലീസ് പിടിയിലായി. കോട്ടയത്ത് വച്ചാണ് തിരുവനന്തപുരം കണ്ണമ്മൂല പുത്തന്‍പാലം സ്വദേശി ഗുണ്ടാത്തലവന്‍ പിടിയിലായത്.
തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് ഇയാളെ പിടികൂടിയത്. കടത്തുരുത്തി കോതനല്ലൂരില്‍ വാടക വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക പൊലീസ് സംഘമാണ് പുത്തന്‍പാലം രാജേഷിനെ പിടികൂടിയത്.ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും.
പുത്തന്‍പാലം രാജേഷിന്റെ സുഹൃത്ത് ഗുണ്ടാതലവന്‍ ഓം പ്രകാശ് കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടിയിലെ ലഹരി പാര്‍ട്ടി കേസില്‍ പൊലീസ് പിടിയിലായിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്‍കി. കേസില്‍ സിനിമാതാരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: