ന്യൂദല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കമ്പനിയും യംഗ് ഇന്ത്യയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീല്‍ വെച്ചശേഷം റിപ്പബ്ലിക് ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കോണ്‍ഗ്രസ് നേതാക്കളോട് പ്രതികരണം ചോദിക്കുന്നുണ്ടെങ്കിലും ആരും മറുപടി പറയുന്നില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാനനേതാക്കളുടെ ഇക്കാര്യത്തിലുള്ള മൗനം കൂടുതല്‍ സംശയം ജനിപ്പിക്കുന്നതായി റിപ്പബ്ലിക് ടിവി പറയുന്നു.
ചില ഷെല്‍ കമ്പനികളും ഹവാല ഇടപാടുകാരും നാഷണല്‍ ഹെറള്‍ഡ് ഇടപാടില്‍ ഉണ്ടായിരുന്നതായി റിപ്പബ്ലിക് ടിവി പറയുന്നു. ഇന്നലെയും റിപ്പബ്ലിക് ടിവി ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയ്ക്കും എന്തും ചെയ്യാം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറപുടി. തങ്ങള്‍ക്ക് ഒന്നും മറച്ചുവെയ്ക്കാനില്ലെങ്കില്‍ ഏജന്‍സിക്ക് മുന്പില് ഹാജരാകുന്നതിന് പ്രശ്നമെന്താണ്? ഇപ്പോഴും രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. പക്ഷെ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ഒരു കേസില്‍ ഇഡി അവരുടെ സ്വാഭാവിക രീതികള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് പറയുന്നു. സാധാരണ ഇത്തരം കേസുകളില്‍ ഒന്നുകില്‍ ഇഡി ആസ്ഥാനത്തോ അതല്ലെങ്കില്‍ പ്രതികള്‍ ഉള്ള സ്ഥലത്തിന് തൊട്ടടുത്തുള്ള ഇഡി ഓഫീസിലോ ആണ് ചോദ്യം ചെയ്യുക പതിവ്. അതുതന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തിലും ഇഡി പിന്തുടരുന്നത്.
ഇഡി കേസില്‍ പ്രതികരിക്കുന്നതിന് പകരം ഓരോ ദിവസവും ഇഡി ചോദ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായ സമരമാര്‍ഗ്ഗങ്ങളുമായി കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങുന്നതാണ് കാണുന്നത്. വെള്ളിയാഴ്ച കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരായിട്ടായിരുന്നു സമരം. ഈ സമരം ഇഡി ചോദ്യം ചെയ്യലിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം പ്രകടിപ്പിക്കലാണെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പറയുന്നു. തെരുവില്‍ ഒരു തരം നാടകം കളിക്കലാണ് നടക്കുന്നതെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പറയുന്നു. ബാംഗ്ലൂരില്‍ കോണ്‍ഗ്രസുകാര്‍ ഒരു കാര്‍ കത്തിച്ചിരുന്നു. സോണിയയെ ഇഡി ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഭാവികമായി പ്രതികരിച്ചതെന്നാണ് പറഞ്ഞ് കേട്ടത്. എന്നാല്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സ്വന്തം കാര്‍ കത്തിച്ച് നാടകീയ നിമിഷങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
എജെഎല്ലിന്റെ സ്വത്ത് മുഴുവന്‍ മൂന്ന് മാസത്തെ ഇടപാടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദല്‍ഹിയുടെ ഹൃദയഭാഗത്തുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 800കോടിയുടെ സ്വത്ത് എജെഎല്‍ എന്ന കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങള്‍ക്ക് ഓഹരി ഉടമസ്ഥതയുള്ള ഈ കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് രാഹുല്‍ഗാന്ധിയ്ക്കും സോണിയാഗാന്ധിയ്ക്കും പ്രധാന ഉടമസ്ഥാവകാശമുള്ള യംഗ് ഇന്ത്യന്‍ എന്ന കമ്പനി വെറും 50 ലക്ഷം രൂപ നല്കി സ്വന്തമാക്കുകയായിരുന്നു. നേരത്തെ എജെഎല്ലിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് പിന്നീട് എജെഎല്ലിനെ വെറും 50 ലക്ഷം രൂപയ്ക്ക് യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കുകയായിരുന്നു. ഈ പണം യംഗ് ഇന്ത്യയ്ക്ക് നല്‍കിയത് കൊല്‍ക്കത്തയിലെ കടലാസ് കമ്പനിയാണ്. ആരാണ് ഈ കടലാസ് കമ്പനിയുടെ ഉടമ എന്ന ചോദ്യവും ഉയരുന്നു. യംഗ് ഇന്ത്യയില്‍ 76 ശതമാനം ഓഹരികള്‍ രാഹുലിനും സോണിയാഗാന്ധിയ്ക്കുമാണ്. യംഗ് ഇന്ത്യ എജെഎല്‍ ഏറ്റെടുത്ത ശേഷം എജെഎല്‍ കെട്ടിടം വന്‍തുകയ്ക്ക് ടിസിഎസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വാടകയ്ക്ക് നല്കി ഇവര്‍ സ്വത്ത് സമ്പാദിച്ചതായും ആരോപിക്കപ്പെടുന്നു.
കൊല്‍ക്കൊത്തയിലെ ഒരു ഷെല്‍ കമ്പനി (കടലാസ് കമ്പനി)യാണ് ഒരു കോടി ഇറക്കിയത്. ഏകദേശം 800 കോടി രൂപയുടെ സ്വത്ത് എജെഎല്‍ സ്വന്തമാക്കിയതിലൂടെ രാഹുലും സോണിയയും സ്വന്തമാക്കിയെന്നതാണ് നാഷണല്‍ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. നാഷണല്‍ ഹെറാള്‍ഡ് എന്ന സ്വാതന്ത്ര്യസമരകാലം മുതലുള്ള ദേശീയ ദിനപത്രവും അതിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഒരു കാലത്ത് കോണ്‍ഗ്രസിന് സ്വന്തമായിരുന്നു. അത് ഗാന്ധികുടുംബം സ്വന്തമാക്കി എന്നതാണ് ഈ കേസ്.
കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസില്‍ ഇന്ത്യ സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും വഞ്ചിച്ച് നാഷണല്‍ ഹെറാള്‍ഡ് എന്ന ഒരു ദിനപത്രം നടത്തുന്ന എന്ന വ്യാജേന വിവിധ പ്രദേശങ്ങളിലെ കണ്ണായ സ്ഥലങ്ങളും കെട്ടിടങ്ങളും സോണിയയും രാഹുല്‍ഗാന്ധിയും മുഖ്യ ഉടമകളായ കമ്പനി സ്വന്തമാക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. ഈ സ്ഥലങ്ങള്‍ ചിലതെല്ലാം മാളുകള്‍ പണിയാന്‍ നല്കി, മറ്റ് ചില കെട്ടിടങ്ങള്‍ കനത്ത വാടകയ്ക്ക് വിവിധ കമ്പനികള്‍ക്ക് നല്‍കിയെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. ഭൂപീന്ദര്‍ ഹുഡ എന്ന കോണ്‍ഗ്രസ് നേതാവ് ഹരിയാന മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടികള്‍ വിലമതിക്കുന്ന പ്രധാന സ്ഥലമാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയത്. തുച്ഛവിലയ്ക്കാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം പ്രസിദ്ധീകരിക്കാന്‍ കണ്ണായ സ്ഥലങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്ത് എജെഎല്‍ എന്ന നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥരായ കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍ എജെഎല്ലിനെ യംഗ് ഇന്ത്യ സ്വന്തമാക്കിയതോടെ ഇതെല്ലാം രാഹുലിന്റെയും സോണിയയുടെയും അധികാരപരിധിയില്‍ ആയി.- സുബ്രഹ്മണ്യം സ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: