തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. മഴക്കെടുതിയുള്ള പ്രദേശത്ത് എത്തി ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കാന് മുഴുവന്‍ ബിജെപി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്യുന്നു. പാര്‍ട്ടിയുടെ സേവന പദ്ധതിയായ താമരത്തണലില്‍ ഉള്‍പ്പെടുത്തി ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിക്കും. പ്രാദേശികതലത്തില്‍ പാര്‍ട്ടി ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിക്കുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: